കണ്ണൂർ :പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം വെള്ളിയാഴ്ച സമാപിക്കും. രാവിലെ കലശാട്ടത്തോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക. ഉത്സവത്തോടനുബന്ധിച്ച് പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളി യോഗം കലാകാരന്മാർ അവതരിപ്പിച്ച കഥകളി തുടങ്ങി. 'സീതാ സ്വയംവരം', 'കിരാതം' എന്നിവ അരങ്ങേറി. വെള്ളി രാത്രി 10ന് 'കർണശപഥം' കഥകളി അരങ്ങേറും. ശനി രാത്രി 10ന് രാമചന്ദ്രപുലവറും സംഘവും അവതരിപ്പിക്കുന്ന തോൽ പാവക്കൂത്തും അരങ്ങേറും.
