Zygo-Ad

സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണു; ലോറിയിടിച്ച്‌ പെണ്‍കുഞ്ഞിന് ദാരുണാന്ത്യം


 സ്കൂട്ടറില്‍ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച്‌ മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവില്‍ സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് വീണ പെണ്‍കുഞ്ഞ് ലോറിയിടിച്ച്‌ മരിച്ചു.

തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടില്‍ മണികണ്ഠന്റെ മകള്‍ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ മുന്നില്‍ പോയിരുന്ന കാറില്‍ തട്ടിയതിനെ തുടർന്നാണ് കുഞ്ഞ് റോഡിലേയ്ക്ക് തെറിച്ചു വീണത്. ഈ സമയം ഇതുവഴി പോയിരുന്ന ലോറി പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ