കണ്ണൂർ:'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികൾ ആറ് വരെ സ്വീകരിക്കും.
അക്ഷയ , കരുതൽ പോർട്ടൽ karuthal.kerala.gov.in വഴിയും പരാതികൾ സമർപ്പിക്കാം.
പരാതി സമർപ്പിക്കുന്നവർ കൈപ്പറ്റ് രസീത് വാങ്ങേണ്ടതും പരാതിയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.
പരാതി കക്ഷിയുടെ പേര്, വിലാസം, ഇമെയിൽ വിലാസം (ലഭ്യമെങ്കിൽ), മൊബൈൽ നമ്പർ, വാട്‌സാപ് നമ്പർ (ലഭ്യമെങ്കിൽ), ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫിസ്, ഫയൽ നമ്പർ (ലഭ്യമെങ്കിൽ) എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം.
ഡിസംബർ ആറ് മുതൽ 16 വരെയാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്. 9ന് കണ്ണൂർ താലൂക്ക്, 10-ന് തലശ്ശേരി താലൂക്ക്, 12-ന് തളിപ്പറമ്പ് താലൂക്ക്, 13ന് പയ്യന്നൂർ താലൂക്ക്, 16-ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത്.
