മയ്യിൽ കൊളച്ചേരിമുക്ക് പെട്രോൾ പമ്പിന് സമീപം കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം.
രാവിലെ ഏഴോടെ കമ്പിൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. പരുക്കേറ്റ ബൈക്ക് യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
