മലപ്പുറം: വാഴക്കാട് ഇന്നലെ രാത്രി നിന്ന് പിടികൂടിയ എംഡിഎംഎ എത്തിച്ചത് ഒമാനില്‍ നിന്നെന്ന് പ്രതി മുഹമ്മദ് ഷബീബിന്റെ മൊഴി.
കരിപ്പൂർ വിമാനത്താവളം വഴിയാണ് ലഹരി കടത്തിയതെന്നും സിനിമ നടിമാർക്ക് നല്‍കാനാണ് വാഴക്കാട്ടേക്ക് കൊണ്ടു വന്നതെന്നും പ്രതി മൊഴി നല്‍കി.
തിങ്കളാഴ്ച രാത്രി 9.30 യോടെയാണ് 510 ഗ്രം എംഡിഎംഎയുമായി കാളിക്കാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പിടി കൂടിയത്. കടവ് റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗസോണ്ടില്‍ വെച്ച് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് സിനിമാ നടിമാർക്ക് നല്‍കാനാണ് ലഹരിയുമായി കാറില്‍ കാത്തിരുന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നടിമാരുടെ പേര് ഷബീബ് പറഞ്ഞതായാണ് വിവരം. എന്നാല്‍ നടിമാരുടെ പേര് വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.
ഇന്നലെ രാവിലെയാണ് ഒമാനില്‍ നിന്നും എംഡിഎംഎ കേരളത്തില്‍ എത്തിച്ചത്. ചെമ്മാട് സ്വദേശിയായ അബു എന്നയാളാണ് ഷബീബിന്റെ നിർദ്ദേശ പ്രകാരം പാല്‍പ്പൊടി പാക്കറ്റില്‍ ഒളിപ്പിച്ച് ലഹരി കടത്തിയത്.
ഇയാളുടെ ചെമ്മാട്ടെ വീട്ടില്‍ എത്തി ലഹരി കൈപ്പറ്റിയ ശേഷം വൈകുന്നേരം 5 .30 യോടെ ഷബീബ് കടവ് റിസോർട്ട് പരിസരത്ത് എത്തിയത്.
കോഴിക്കോട് നിന്നും എംഡിഎംഎ നടിമാർ വഴി കൊച്ചിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. കൊണ്ടോട്ടി പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
