Zygo-Ad

പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചയാൾക്ക് 32 വർഷം തടവുശിക്ഷ

 


കണ്ണൂർ :പത്തുവയസ്സുകാരിയ മകളെ പീഡിപ്പിച്ച അച്ഛനെ 32 വർഷം കഠിനതടവിനും 62,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

 മാവിലായി സ്വദേശിയെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡി എം ടി ജലജറാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 21മാസം കൂടി ശിക്ഷയനുഭവിക്കണം.

 2019 ഡിസംബർ മുതൽ 2022 നവംബർ വരെ അതിജീവിതയെ  പലതവണ പ്രതി ലൈംഗീകമായി ഉപദ്രവിച്ചിരുന്നു. അച്ഛന്റെ പെരുമാറ്റത്തെക്കുറിച്ച് അതിജീവിത സഹപാഠികളോട് പറയുകയും കുട്ടികൾ അധ്യാപകരോട് വിവരം പറയുകയുമായിരുന്നു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ സിറ്റി ഇൻസ്പെക്ടറായ ഇ ബാബുവാണ് കേസന്വേക്ഷിച്ചത്.

വളരെ പുതിയ വളരെ പഴയ