ചേർത്തലയിൽ യുവതി മരിച്ചത് തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിനെ തുടർന്ന് അല്ലെന്ന് സൂചന. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും തുമ്പ ചെടിയിലെ വിഷാംശത്തെ കുറിച്ച് സൂചനയില്ല. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്തു.