തലശ്ശേരി മാഹി ബൈപാസിൽ വീണ്ടും വാഹനാപകടം ; അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു, ചൊക്ലി സ്വദേശിക്ക് പരിക്ക്



തലശേരി - മാഹി ബൈപാസിൽ കോടിയേരി പപ്പൻപീടിക ഭാഗത്താണ് അപകടം നടന്നത്.
കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വോക്സ് വാഗൻ പോളോ KL 67 2644 നമ്പർ കാറാണ് അപകടമുണ്ടാക്കിയത്.

അമിത വേഗതയിൽ എത്തിയ പോളോ കാർ ഒരേദിശയിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിലിടിച്ച് ഇടിയുടെ ആഘാതത്തിൽ മൂന്ന് തവണ തലകീഴായി മറിഞ്ഞ കാർ ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ

ചൊക്ലി സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഷോറൂമിൽ നിന്നും ഡെലിവറിക്കായി കൊണ്ടു പോവുകയായിരുന്ന കെ എൽ 13 എവൈ 6038 നമ്പർ വാഗണർ കാറിന്റെ പിറകുവശത്തെ ടയറിന്റെ ഭാഗം പൂർണ്ണമായും തകർന്നു.രണ്ടു വാഹനങ്ങളും ന്യൂമാഹി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 അപകടങ്ങൾ തുടർകഥയാകുമ്പോഴും ബൈപാസിൽ ക്യാമറ സ്ഥാപിക്കാത്തതിനെതിരെ വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

വളരെ പുതിയ വളരെ പഴയ