മാഹി:പൊതു ജനങ്ങളെ സാരമായി ബാധിക്കുന്ന മാഹിയെപ്പോലുള്ളൊരു പ്രദേശത്ത് അശാസ്ത്രീയവും അന്യായവുമായ രീതിയിൽ വൈദ്യുത വകുപ്പ് സ്ലാബ് നിർണ്ണയവും നിരക്ക് വർദ്ധനയും നടത്തുന്നത് പ്രത്യക്ഷത്തിൽ തന്നെ ജന ജീവിതം ദുസ്സഹമാക്കും എന്നതിനാൽ, വൈദ്യുത വകുപ്പിൻ്റെ ജനദ്രോഹ നടപടിയിൽ മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു.
സർക്കാർ ഈ നീക്കത്തിൽ നിന്നും പിൻമാറണമെന്നും അല്ലാത്ത പക്ഷം മുസ്ലിം ലീഗ് ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു