കൂത്തുപറമ്പ്: കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ 1947 -2024 പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'അക്ഷരമുറ്റത്തെ ആലിലകൾ'എന്ന സംഘടനയുടെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും 28 ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് 4 ന് തൊക്കിലങ്ങാടി പെട്രോൾ പമ്പിനു സമീപം ജപ്പാൻ കോംപ്ലക്സിൽ നഗരസഭാ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്യും.ലോഗോ പ്രകാശനം മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ എം അനിൽ നിർവ്വഹിക്കും. ഫേസ്ബുക്ക് ലോഞ്ചിംഗ് പ്രസ് ഫോറം പ്രസിഡണ്ട് ടി രവീന്ദ്രനും കലാവിരുന്ന് ഉദ്ഘാടനം സിനിമ സീരിയൽ താരം ശിവദാസ് മട്ടന്നൂരും നിർവഹിക്കും.വിവിധ മേഖലകളിൽ കഴിവുതെളിയച്ചവരെ ആദരിക്കും. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയുടെ ആദ്യ മെമ്പർഷിപ്പ് വിതരണവും ചടങ്ങിൽ വച്ച് നടക്കും.വാർത്താ സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡണ്ട് കെ കെ ഹാഷിം, ജനറൽ സെക്രട്ടറി ബിജു കല്ലായി,വർക്കിങ്ങ് പ്രസിഡണ്ട് പി.രവീന്ദ്രൻ,ശാർങ്ങധരൻ കൂത്തുപറമ്പ്',സെക്രട്ടറി പി. പ്രദീപൻ,എൻ. ധനഞ്ജയൻ ,ടി.കെ അനീഷ്,തുടങ്ങിയവർ പങ്കെടുത്തു.

#tag:
കൂത്തുപറമ്പ്