അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് വാക്സിൻ കരുതൽ ഡോസ് എടുക്കുന്നതിനുള്ള ഇടവേള മൂന്നുമാസമായി കുറച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. രണ്ടാം ഡോസ് എടുത്ത് മൂന്നുമാസം കഴിഞ്ഞാൽ കരുതൽ ഡോസ് സ്വീകരിക്കാം.
വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിൻ പോർട്ടലിൽ ഇതുസംബന്ധിച്ച മാറ്റംവരുത്തി. യാത്രാ ആവശ്യത്തിനല്ലാത്തവർക്ക് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഒൻപതുമാസം പൂർത്തിയാക്കിയാലേ വാക്സിൻ ലഭിക്കൂ.
18 വയസ്സിന് മുകളിലുള്ളവർക്ക് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് നൽകുന്നത്.